സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന.എം.പി ഹൈബി ഈഡനെതിരെയുള്ള പരാതിയിലാണ് പരാതികാരിയുമായി സി.ബി.ഐ പരിശോധന നടത്തുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന് ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.നിള ബ്ലോക്കിലെ 33, 34 മുറിക്കളയിലാണ് പരിശോധന നടത്തുന്നത്.2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അഞ്ചംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തുന്നത്.കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ ആയിരുന്നു പരാതി.
ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതി;എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

