സിനിമാ താരങ്ങളെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ഒന്നാണ് മരണ വാര്‍ത്തകള്‍. മലയാളത്തിലായാലും മറ്റു ഭാഷാചിത്രങ്ങളിലാണേലും ഇത്തരത്തിലുള്ള പ്രവണത കണ്ടു വരുന്നുണ്ട്. നടി കനക മരിച്ചുവെന്ന വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു.
തന്റെ പേരില്‍ വന്ന മരണവാര്‍ത്ത ചിരിപ്പിക്കുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കര്യം വ്യക്തമാക്കിയത്. ഞാന്‍ മരിച്ചുവെന്ന വ്യാജ സന്ദേശങ്ങള്‍ പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ അതൊക്കെ എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നു പോകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്ക്കുക തന്നെ ചെയ്യുമെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്പ നേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.