കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ജീവപര്യന്തം ശിക്ഷയാണ് റദ്ദാക്കിയത്.
പ്രതികളായ കുന്നേല്‍ വീട്ടില്‍ ജയചന്ദ്രന്‍, സത്താര്‍, പായിപ്പാട് പഞ്ചായത്ത് കൈലാശ് വീട്ടില്‍ സുജിത്, ചങ്ങംകുളങ്ങര വീട്ടില്‍ ആകാശ് ശശിധരന്‍, പായിപ്പാട് പഞ്ചായത്ത് ചേപ്പാട്ടുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാര്‍, പാടിപ്പാട്ട് നാലാം വാര്‍ഡ് നെടുമണ്ണില്‍ വീട്ടില്‍ രാജീവ് കുമാര്‍, ഇല്ലത്തുപറമ്പ് ചുള്ളിക്കല്‍ വീട്ടില്‍ ഷിനോ പോള്‍, മണ്ണഞ്ചേരി അമ്പലക്കടവ് പള്ളിക്ക് സമീപം ഫസീല മന്‍സിലില്‍ ഫൈസല്‍ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. 2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്ന കേസ്.