National News

കശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പരാമർശം;കെജ്‍രിവാളിന്‍റെ വീടിന് മുന്നില്‍ സംഘർഷം,വീടിന് നേരെ ബി.ജെ.പി ആക്രമണം സിസിടിവി ക്യാമറകൾ തകർത്തു

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ ബി.ജെ.പിക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍.’ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം.സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.ബി.ജെ.പി കൊടികളും പ്ലക്കാര്‍ഡുകളുമായി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നില്‍ എത്തിയ ബി.ജെ.പിക്കാര്‍ ബാരിക്കേഡുകള്‍ കടന്ന് ചാടാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.200 ഓളം ബി.ജെ.പി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചുകൊണ്ടെത്തിയത്. സംഭവസഥലത്ത് നിന്നും ഉടൻ പ്രതിഷേധക്കാരെ മാറ്റിയെന്നും 70 പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!