Kerala News

നല്ലളത്ത് വീടുകള്‍ കയറിയിറങ്ങി പി മോഹനന്‍,കെ-റെയില്‍ പദ്ധതിയെ ജനം അനുകൂലിക്കുന്നു

കോഴിക്കോട് നല്ലളത്ത് വീട് കയറി ബോധവല്‍ക്കണം തുടര്‍ന്ന് സിപിഐഎം. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നല്ലളം ഭാഗത്ത് പ്രചാരണം നടത്തിയത് . വീട് വീടാനന്തരം കയറിയിറങ്ങിയാണ് കെ റെയില്‍ പദ്ധതിയെകുറിച്ച് ഇവർ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്. കെ-റെയില്‍ പദ്ധതിയെ ജനം അനുകൂലിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.ജനങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ അതാണ് ബോധ്യമാകുന്നതെന്നും വീടുകള്‍തോറും കയറി ബോധവത്കരണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുന്നതിന് അനുകൂലമാണ് എല്ലാവരും. ‘ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് പ്രശ്‌നമില്ല, പുറത്തുനിന്നുള്ള മറ്റുചിലര്‍ക്ക് മാത്രമാണ് പ്രശ്‌നം’, പി. മോഹനന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പ് നല്‍കിയിരുന്നു. ചില വീട്ടുകാരുമായി സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ലുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!