ആയിരത്തി മുന്നൂറ് കുടുംബത്തിന് പാലക്കൽഗ്രൂപ്പ് റംസാൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.വർഷങ്ങളായിപാലക്കൽഗ്രൂപ്പ് എം.ഡി പാലക്കൽ അബൂബക്കർ റംസാൻ-ഓണം സമയത്ത്ഇത്തരത്തിൽ കിറ്റ് വിതരണം ചെയ്ത് വരുന്നത് പ്രദേശത്തെ പ്രയാസമനുഭവിക്കുന്നവർക്ക് വളരെയധികം സഹായകമാകുന്നുണ്ട്.
ഒരു സാധാരണകുടുംബത്തിൽ കഷ്ടപാടിന്റെ വേദനഅറിഞ്ഞുവളർന്ന അദ്ദേഹം തന്റെബിസിനസ്സിന്റെ നല്ലൊരുലാഭം റിലീഫ് ചാരിറ്റി രംഗത്ത് ചിലവഴിക്കുന്നതിൽ അഭിമാനമായികാണുന്നു.
പാലക്കൽ ക്രഷറിനടുത്ത് നടന്ന റംസാൻ കിറ്റുവിതരണം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ:പ്രസിഡണ്ട് വി. അനിൽകുമാർഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം ഫാത്തിമ ജെസ്ലിൻ,പ്രസ് ക്ലബ്പ്രസിഡന്റ് എം. സിബ്ഗത്തുള്ള,സെക്രട്ടറി ഹബീബ് കാരന്തൂർ , ജീവകാരുണ്യ പ്രവർത്തകൻ കായക്കൽ അഷ്‌റഫ് ,തെഞ്ചേരിവേലായുധൻ,എ.കെ.കോയ,കെ.കെ.മൊയ്തീൻ,എം.യു വിജയൻ,നജീബ് പിണങ്ങോട് ,കുറുമണ്ണിൽബഷീർതുടങ്ങിയവർ സംബന്ധിച്ചു.

