മസ്ജിദുൽ ഇഹ്സാനിൽ നടന്ന മഹല്ല് ജനറൽ ബോഡി യോഗം മഹല്ല് ഖാളി വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.പി. ലിയഖത്ത് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്ദുറഹ്മാൻ റിപ്പോർട്ടും ട്രഷറർ ഇ.പി. അൻവർ സാദത്ത് വരവ്ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പിന് വർണാധികാരികൂടിയായ വി.പി. ബഷീർ നേതൃത്വം നൽകി.
എം. സിബ്ഹത്തുള്ള (പ്രസിഡന്റ്), എം.കെ. സുബൈർ, എൻ.അലി (വൈസ് പ്രസിഡന്റ്), പി.എം. ശരീഫുദ്ധീൻ (സെക്രട്ടറി), എ.കെ. യുസുഫ് മാസ്റ്റർ, പി.അലി (ജോയിന്റ് സെക്രട്ടറിമാർ), പി.പി. മുഹമ്മദ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.