National News

ഇൻക്വിലാബ് വിളിച്ച് ഭഗവന്ത് സിംഗ് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി

തൂക്കിലേറും മുൻപ് ഭഗത് സിംഗ് വിളിച്ച ഇൻക്വിലാബ് സിന്ദാബാദുമായി ഭഗത് സിങ്ങിന്റ ഗ്രാമമായ ഖട്കർ കാലനിൽ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മൻ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചത്.

ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംഗ് മൻ സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കർ സ്ഥലത്ത് ഒരുക്കിയ വേദിയിൽ നടന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ തുടങ്ങിയവരും കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള അഥിതികളും അടക്കം 5 ലക്ഷത്തോളം പേർ പങ്കെടുത്തു.

ഭഗവന്ത് മൻ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും നടക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!