Entertainment News

കശ്മീര്‍ ഫയല്‍സ് കാണാൻ അസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഹാഫ് ഡേ അവധി

കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ അവധി അനുവദിച്ച് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അവധി പ്രഖ്യാപിച്ചത്.കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്.

”ഞങ്ങളുടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കശ്മീര്‍ ഫയല്‍സ് കാണുന്നതിന് ഹാഫ്-ഡേ സ്പെഷ്യല്‍ ലീവിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ച് ടിക്കറ്റുകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചാല്‍ മതി,” ശര്‍മ്മ പറഞ്ഞു.
നേരത്തെ കാബിനറ്റ് മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഗുവാഹത്തിയില്‍ വച്ച് ചിത്രം കണ്ടിരുന്നു. മനുഷ്യത്വത്തിന് മേലുണ്ടായ കളങ്കമാണ് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെന്നാണ് ചിത്രത്തേക്കുറിച്ച് അസം മുഖ്യമന്ത്രി പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത്, മധ്യപര്ദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കര്‍ണാടക, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളും ചിത്രത്തിന് നികുതിയിളവ് നല്‍കിയിരുന്നു.
കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.അതേസമയം, കശ്മീരി ഫയല്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!