Local News

കോഴിക്കോട് 2.5 കിലോ കഞ്ചാവുമായി വെള്ളയിൽ സ്വദേശി പിടിയിൽ

രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയെ ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും സംഘവും പിടികൂടി. സി.വി ഹൗസിൽ ഹൈദ്രുവിന്റെ മകൻ മകൻ എൻ.പി ഹംസ കോയയെ (54)ആണ് പിടികൂടിയത്.കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് രണ്ടര കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.അന്യസംസ്ഥാനത്തു നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി.പ്രിവന്റീവ് ഓഫീസർമാരായ ടി ഗോവിന്ദൻ,വി.ബി അബ്ദുൽ ജബ്ബാർ,സിവിൽ എക്സൈസ് ഓഫീസർമാരായ റെജി.എം, റജുൽ.ടി എക്സൈസ് ഡ്രൈവർ ഹിതിൻ .എസ് ദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!