Local News

വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു,കുറച്ച് സമയത്തേക്ക് അനക്കമില്ല ഫയർ ഫോഴ്‌സിനെ വിളിച്ച് നാട്ടുകാർ വണ്ടി കുലുക്കിയപ്പോൾ ഞെട്ടി യുവാവ്

പേരാമ്പ്രയില്‍ യുവാവ് കാറിലിരുന്ന് ഉറങ്ങിപ്പോയതോടെ വലഞ്ഞ് നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും.അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍ പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തി മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നു.പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപത്താണ് സംഭവം. കാര്‍ നിര്‍ത്തി യുവാവ് ഉറങ്ങിപ്പോയതോടെയാണ് നാട്ടുകാരും പൊലീസും വലഞ്ഞത്. പിന്നീട് ഇയാളെ കാറില്‍ നിന്ന് ഉണര്‍ത്താനുള്ള ശ്രമങ്ങളായി. സീറ്റിലിരുന്ന ഉറങ്ങിയ യുവാവ് പുറത്ത് നടക്കുന്നതൊന്നും അറിയാതെ സീറ്റിലേക്ക് മറിഞ്ഞുവീണ് വീണ്ടും ഉറക്കം തുടര്‍ന്നു. അവസാനം നാട്ടുകാര്‍ പൊലിസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു.

11 മണിയോടെ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി.ഇവർ കാറിന്റെ ഡോർ മുറിക്കാൻ തീരുമാനിച്ചു. അതിന് തൊട്ട് മുമ്പ് എല്ലാവരും ചേർന്ന് കാർ ശക്തമായി ഒന്ന് കുലുക്കി. ഉടനെ യുവാവ് ചാടിയെണീറ്റു.ഡോര്‍ തുറന്ന് പുറത്തെത്തിയ യുവാവിന് കാര്യമൊന്നും മനസിലായില്ല. ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ കൂത്താളി മൂരികുത്തിയിലെ ആദിലാണ് വണ്ടി നിര്‍ത്തി ഉറങ്ങിപ്പോയത്. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വണ്ടി നിര്‍ത്തി ഉറങ്ങിപ്പോയതായിരുന്നു അദ്ദേഹം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!