ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് സമ്മേളനം സഖാവ് പി ബിജു നഗറിൽ പെരുമണ്ണ യിൽ നടന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ അഭിജേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി സി ഷൈജു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം നടന്ന പൊതുചർച്ചയ്ക്ക് ബ്ലോക്ക് സെക്രട്ടറി അഭിജേഷ് പ്രസിഡൻറ് എൽ ജി ലിജീഷ് എന്നിവർ മറുപടി പറഞ്ഞു. എൻ ലിജീഷ് രക്തസാക്ഷി പ്രമേയവും പി സുജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി വസീഫ് , സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി.സി.ഷൈജു, ഷിജിത്ത് പി,
ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ദിപുപ്രേമനാഥ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ഇരുപത്തിഅഞ്ചംഗ ബ്ലോക്ക് കമ്മറ്റിയെയും സെക്രട്ടറിയായി അഡ്വ.പ്രഗിൻ ലാൽ പ്രസിഡണ്ടായി പി പി ഷിനിൽ ട്രഷററായി
പി മിദ്ലാജ് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രഗിൻലാൽ കെ രഞ്ജിത്ത് ഐശ്വര്യ മലയമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു
ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് സമ്മേളനം സഖാവ് ഷിജുഖാൻ ഉദ്ഘാടനം ചെയ്തു

