News Sports

വനിതാ ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 62 റണ്‍സിന്റെ തോല്‍വി

വനി . 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ലിയ തഹൂഹു, അമേലിയ കേര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പൂജ വസ്ത്രകര്‍ നാല് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച സ്മൃതി മന്ഥാന 21
പന്തുകളിൽ 6 റൺസ് എടുത്ത് ജെസ് കേറിന്റെ പന്തില്‍ സൂസി ബെയ്റ്റ്‌സിന് ക്യാച്ച് നൽകി പുറത്തായി. . മൂന്നാമതായി ക്രീസിലെത്തിയ ദീപ്തി ശര്‍മ (5) പത്താം ഓവറിന്റെ അവസാന പന്തില്‍ ലിയ തഹൂഹിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുങ്ങി പവലിയനില്‍ തിരിച്ചെത്തി. മിതാലിക്കൊപ്പം (31) പിടിച്ചുനിന്ന യഷ്ടിക ഭാട്ടിയ (28) പിന്നാലെ മടങ്ങി. മിതാലിയെ അമേലിയ പുറത്താക്കിയതോടെ ഇന്ത്യ നാലിന് 97 എന്ന നിലയിലായി.

ശേഷം ക്രീസിലെത്തിയവരില്‍ ആര്‍ക്കും ഹര്‍മന്‍പ്രീതിന് പിന്തുണ നല്‍കാനായില്ല. റിച്ചാ ഘോഷ് (0), സ്‌നേഹ് റാണ (18), പൂജ വസത്രകര്‍ (6), ജുലന്‍ ഗോസ്വാമി (15), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇതിനിടെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഹര്‍മന്‍പ്രീതും പുറത്തായി. മേഘ്‌ന സിംഗ് (12) പുറത്താവാതെ നിന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!