Entertainment News

മാരി സെല്‍വരാജിനൊപ്പം ഫഹദ് ഫാസില്‍,സ്റ്റാലിനെ കണ്ട് ജന്മദിനാശംസകൾ നേർന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ജന്മദിനാശംസകളുമായി എത്തിയ നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങളും സന്ദർശനവുമെല്ലാം വാർത്തയായിരുന്നു. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം സ്റ്റാലിനെ നേരില്‍ സന്ദര്‍ശിച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു.ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകള്‍. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം പങ്കുവെച്ചത്.

മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ പ്രൊജക്ടില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു എന്നായിരുന്നു ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്.എന്നാൽ പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ വില്ലന്‍ കഥാപാത്രത്തെയാകും ഫഹദ് അവതരിപ്പിക്കുക.
ധനുഷായിരുന്നു കര്‍ണന്‍ എന്ന സിനിമയിലെ നായകന്‍. കീര്‍ത്തി സുരേഷാണ് നായിക. വടിവേലുവും ഈ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത്. ഫഹദ് ഫാസില്‍ മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായാണ് എത്തുന്നതെന്ന് നേരത്തെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!