ലോകായുക്തയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെടി ജലീൽ എംഎൽഎ. അഭയാ കേസിലെ ഒന്നാം പ്രതിയെ സംരക്ഷിക്കാൻ സിറിയക് ജോസഫ് ഇടപെട്ടു സിറിയക് ജോസഫ് ലോകായുക്ത സ്ഥാനം രാജിവെക്കണം തെറ്റായ പ്രചരണമാണ് നടത്തുന്നതെങ്കിൽ തനിക്കെതിരേയും ജോമോൻ പുത്തൻപുരയ്ക്കലിനെതിരേയും നടപടി എടുക്കട്ടെ എന്നും ജലീൽ പറഞ്ഞു. വിഷയത്തിൽ മൗനം കൊണ്ട് ഓട്ടയടക്കാൻ സിറിയക് ജോസഫ് ശ്രമിക്കുകയാണ്. ഇരിക്കുന്ന സ്ഥാനത്തോട് ബഹുമാനമുണ്ടെങ്കിൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.2008ല്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ ബെംഗളുരുവിലെ നാര്‍കേ അനാലിസിസ് ലാബിലെത്തി ഫാദര്‍ കോട്ടൂരുമായി ശബ്ദപരിശോധനയെക്കുറിച്ച് സംസാരിച്ചു. ഇത് ലാബിലെ അസിസ്റ്റന്റ് ഡോക്ടര്‍ എസ്.മാലിനി വെളിപ്പെടുത്തിയിരുന്നു. തോമസ് കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് സിറിയക് ജോസഫിന്റെ ഭാര്യയുടെ സഹോദരിയെയാണ്. അഭയ കേസിലെ ഒന്നാം പ്രതിയുമായി കുടുംബ ബന്ധമുണ്ടോയെന്ന് സിറിയക് ജോസഫ് തുറന്ന് പറയണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.ലോകായുക്ത മൗനം കൊണ്ട് ഓട്ടയടക്കാമെന്നാണ് കരുതുന്നതുന്നത്. താൻ ആര്‍ക്കെതിരേയും ആരോപണം ഉന്നയിക്കുകയല്ല വ്യക്തിയെന്ന നിലയിൽ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ജലീല്‍ പറഞ്ഞു. ആരോപണങ്ങളിൽ സിപിഐഎം പിന്തുണയ്ക്കാത്തത് താൻ സ്വതന്ത്ര എംഎൽഎ ആയതിനലാണെന്നും ജലീൽ വ്യക്തമാക്കി.