Local News

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇ.എല്‍.സി.ബി സ്ഥാപിച്ച് നല്‍കുന്നു

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളില്‍ വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിന് സൗജന്യമായി ഇ.എല്‍.സി.ബി (എര്‍ത്ത് ലീകേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിച്ചു നല്‍കാന്‍ തീരുമാനം. ഇ-സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.

കെ.എസ്.ഇ.ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ആയിരം വാട്സ് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് ദാരിദ്ര്യരേഖക്ക് താഴെയുള്ള വൈദ്യുതി ഉപയോക്താക്കളുടെ ലീസ്റ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് അതാത് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!