Kerala News

തിരുവനന്തപുരം മദ്യക്കടത്ത് കേസ്; മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് കടത്തിയത് 16 കോടിയുടെ മദ്യം

തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് ഒരേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പല തവണയായി 16 കോടിയുടെ മദ്യം കടത്തിയെന്ന് കണ്ടെത്തല്‍. ഇയ്യാള്‍ 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയത് തുടങ്ങി വളരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. യാത്രക്കാരുടെ വ്യാജപേരില്‍ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്ന കേസിൽ ഇന്നലെയാണ് കസ്റ്റംസ് മുന്‍ സൂപ്രണ്ടായ ലൂക്ക് കെ.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. . കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തി തുടർന്ന് സിബിഐ കേസ് അന്വേഷിച്ചത്.

മദ്യം പുറത്തേക്ക് കടത്താനായി എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചതായും പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് മദ്യം കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണ ആരംഭിച്ചതിന് പിന്നാലെ ലുക്ക് കെ.ജോര്‍ജ് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു. അതിന് ശേഷമാണ് ഇയാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്. അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യം നേടിയിരുന്നു. ഈ കാലയളവിലും ലുക്ക് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!