News Sports

എങ്ങനെ സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യണമെന്ന്കോഹ്‌ലിക്ക് നന്നായി അറിയാം; മാധ്യമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് രോഹിത് ശർമ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിക്കെതിരായ പരാമര്‍ശത്തിനെതിരേ മാധ്യമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് നിലവിലെ നായകന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങില്‍ നിരന്തരമായി പരാജയപ്പെടുന്ന കോഹ്ലി മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് രോഹിത് ചിരിച്ചുകൊണ്ട് കലഹിച്ചത്.

നാളെ ആരംഭിക്കാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു രോഹിതന്റെ രോഷപ്രകടനം. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നതാണെന്നും അല്‍പസമയം നിങ്ങള്‍ സാങ്കല്‍പ്പിക വാര്‍ത്തകള്‍ ചമയ്ക്കുന്നത് നിര്‍ത്തവച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂവെന്നും രോഹിത് പറഞ്ഞു.

”എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം മാധ്യമവാര്‍ത്തകളിലൂടെയാണ്. നിങ്ങള്‍ കുറച്ചു സമയം മൗനം പാലിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. കോഹ്ലിക്ക് മാനസിക സമ്മര്‍ദ്ദമോ? നിങ്ങള്‍ എന്തൊക്കെയാണ് ഈ പറയുന്നത്. അദ്ദേഹം നല്ല മാനസിക നിലയിലാണ്. എങ്ങനെ സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനു നന്നായി അറിയാം.”- രോഹിത് പറഞ്ഞു.

ഇരുതാരങ്ങളും തമ്മില്‍ പരസ്പരം വൈരം സൂക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോഹ്ലിയെ പിന്തുണച്ച് രോഹിത് പരസ്യമായി രംഗത്തു വന്നത്. ഇതിനു മുമ്പ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനും ന്യൂസിലന്‍ഡിനുമെതിരേ രോഹിത് പരാജയപ്പെട്ടപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ രോഹിതിനെ പിന്തുണച്ച് കോഹ്ലിയും രംഗത്തെത്തിയിരുന്നു.

ഇരുവീഡിയോകളും പങ്കുവച്ച് ഇപ്പോള്‍ കോഹ്ലിയുടെയും രോഹിതിന്റെയും ആരാധകര്‍ മീഡിയയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലെ വൈരം ഇതാണ് എന്ന തരത്തില്‍ ഈ വീഡിയോകള്‍ പങ്കുവച്ച് മാധ്യമങ്ങള്‍ക്കെതിരേ ട്രോള്‍ മഴപെയ്യിക്കുകയാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!