അനുവാദമില്ലാതെ ചെറാട് മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രന്. ബാബുവിന് ലഭിച്ച സംരക്ഷണം മറയാക്കി ആരും മലകയറുത്. മലകയറുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.ബാബുവും കൂട്ടരും നിയമ ലംഘമാണ് നടത്തിയിരിക്കുന്നതെങ്കിൽ പോലും പ്രത്യേക ഇളവ് നൽകുകയായിരുന്നു. കൂടുതൽ പേർ മല കയറാനും, നിയമ ലംഘനം നടത്താനും ശ്രമിക്കുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഒരു കാരണവശാലും അനധികൃത കടന്നുകയറ്റം അനുവദിക്കില്ല. കൂടുതൽ ജാഗ്രതയോടെ പരിശോധന നടത്തും.
ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് മലമുകളിലേക്ക് കയറിയിരുന്നു. രാത്രി തന്നെയെത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ എത്തിക്കുകയായിരുന്നു. മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണന് എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് രാധാകൃഷ്ണന് മല കയറിയതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്പെടുത്തിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് ലൈറ്റുകള്‍ മലമുകളില്‍ കണ്ടിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം ബാബുവിന് കേസിൽ ഇളവു നൽകിയത് അവസരമായി കാണരുത്’എന്ന് ഉമ്മയും പ്രതികരിച്ചു ബാബുവിന്റെ ആനുകൂല്യത്തിന്റെ മറവില്‍ മറ്റുള്ളവര്‍ നിയമലംഘനം നടത്തുന്നുണ്ടെങ്കില്‍ തന്റെ മകന് ഇളവ് നല്‍കേണ്ടതില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു

