Kerala News

മലപ്പുറം വള്ളിക്കുന്നില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ

മലപ്പുറം വള്ളിക്കുന്നില്‍ ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് എന്ന് ബന്ധുക്കൾ.പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ലിജിനിയെ ഭര്‍ത്താവ് ഷാലുവും വീട്ടുകാരും നിരന്തരം മര്‍ദ്ദിച്ചെന്ന് ലിജിനയുടെ സഹോദരി പറഞ്ഞു.

ഭര്‍തൃസഹോദരിയുടെ വീടിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ ചാടിയാണ് ലിജിന ആത്മഹത്യ ചെയ്തത്. ശാലുവിന്റേയും ലിജിനിയുടേയും വിവാഹ സമയത്ത് 50 പവന്റെ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. വീട്ടുപകരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണം വീണ്ടും ആവശ്യപ്പെട്ട് ശാലുവിന്റെ വീട്ടുക്കാര്‍ ലിജിനിയെ മര്‍ദിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് സ്ത്രീധനം കൂടുതല്‍ കിട്ടുന്നതുവരെ മറ്റ് വീട്ടുപകരണങ്ങള്‍ ഉപയോഗിക്കാന്‍ ലിജിനിയെ അനുവദിച്ചിരുന്നില്ലെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
ആരോപണങ്ങള്‍ അടങ്ങിയ ലിജിനയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!