Trending

വ്യാപാരി നേതാവ്​ ടി. ​നസിറുദ്ദീൻ അന്തരിച്ചു

വ്യാപാരി നേതാവ്​ ടി. ​നസിറുദ്ദീൻ അന്തരിച്ചു

കോഴിക്കോട്​: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച രാത്രി 10.30 ഓടെയാണ്​ മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്​.

ഭാരത്​ വ്യാപാരസമിതി അംഗം, വാറ്റ്​ ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്​ ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്​ ചെയർമാൻ ഷോപ്​ ആന്‍റ്​ കൊമേഴ്​സ്യൽ എസ്റ്റാബ്ലിഷ്​മെന്‍റ്​ ക്ഷേമ നിധി ബോർഡ്​ മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

1944 ഡിസംബർ 25 ന്​ കോഴി​ക്കോട്​ കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്​ലാം എൽ.പി. സ്​കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്​ വ്യാപാരമേഖലയിലേക്ക്​ കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു.

1980ൽ മലബാർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ജനറൽ സെക്രട്ടറിയായാണ്​ സംഘടനപ്രവർത്തനത്തിന്​ തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്​ ആയി. 1985ൽ സംസ്​ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക്​ ശക്​തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ്​ ടി. നസിറുദ്ദീൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!