Kerala News

മുരുകന്‍ കാട്ടാക്കടയെ ‘മുരുകന്‍ നായരാക്കി’മലയാളം മിഷന്‍;സോഷ്യൽ മീഡിയയിൽ മുറുമുറുപ്പ് പിന്നാലെ തിരുത്തൽ

മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റെടുത്ത കവി മുരുകന്‍ കാട്ടാക്കടയെ മുരുകന്‍ നായരെന്ന് വിശേഷിപ്പിച്ച മലയാളം മിഷന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തം. കവിക്ക് സ്വാഗതം അറിയിച്ച് കൊണ്ടുള്ള പോസ്റ്ററിലാണ് അദ്ദേഹത്തെ മുരുകന്‍ നായരെന്ന് വിശേഷിപ്പിച്ചത്. ‘മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി മുരുകന്‍ നായര്‍ക്ക് മലയാളം മിഷനിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം’ എന്നാണ് പോസ്റ്ററിലുള്ളത്. ബ്രാക്കറ്റില്‍ മുരുകന്‍ കാട്ടാക്കട എന്നും നല്‍കിയിട്ടുണ്ട്.ജാതിയുടെ അടിസ്ഥാനത്തില്‍ അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് വിവിധ അഭിമുഖങ്ങളില്‍ നേരത്തെ കവി വ്യക്തമാക്കിയിരുന്നു. മലയാളം മിഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയും വിഷയത്തില്‍ പ്രതിഷേധിച്ച് കൊണ്ട് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ ഡയറക്ടറായി കവി മുരുകന്‍ കാട്ടാക്കട ചുമതലയേറ്റത്.

അതേസമയം ഓഫീസില്‍ ഉള്ളവര്‍ പോസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ രേഖകളിലെ പേര് ഉപയോഗിച്ചതാണെന്നും പോസ്റ്റര്‍ ഉടന്‍ തിരുത്തുമെന്നും കവി മുരുകന്‍ കാട്ടാക്കട ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.മലയാളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തിരുത്തൽ കൊടുത്തിട്ടുണ്ട് ഇപ്പോൾ നിലവിലെ പോസ്റ്റർ എഡിറ്റ് ചെയ്ത പുതിയ പോസ്റ്ററാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!