Kerala News

ചാനലിന് വിലക്ക്;മീഡിയ വണ്ണിന്റെ ഹർജി ഹൈക്കോടതി തള്ളി

സംപ്രേഷണ വിലക്ക് നീക്കണമെന്ന മീഡിയ വണ്ണിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി.മീഡിയാവണ്ണിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി .വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്ക്‌ ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ മീഡിയാ വണ്ണിനെതിരായ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയന്‍സ് നല്‍കാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമെന്നും കോടതി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയനും തൊഴിലാളികളും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര അറിയിച്ചിരുന്നു.ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

നടപടി നിയമവിരുദ്ധമാണെന്നായിരുന്നു മീഡിയാ വണ്ണിന്റെ വാദം. ലൈസന്‍സ് നേരത്തെ ലഭിച്ചതാണ്. അത് പുതുക്കാനുള്ള അപേക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതെന്നും മീഡിയാ വണ്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!