മോഹൻലാൽ ബി. ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ആറാട്ടിന്റെ റിലീസ് പുറത്ത് വിട്ടു. ഫെബ്രുവരി 18-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കഴിഞ്ഞ വര്ഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ആറാട്ട്. കോവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവച്ചിരുന്നു.
ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.
എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരംഗമായി മാറിയിരുന്നു
വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.

