തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവുമധികം ആരധകരുള്ള നടനാണ് വിജയ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ആദ്യ ഹിറ്റ് നല്‍കിയത് വിജയ് ആയിരുന്നു.വിജയ്യ് യുടെ പുതിയ സിനിമയായ ബീസ്റ്റിനായി താരം പ്രതിഫലം വർധിപ്പിച്ചു എന്ന തരത്തിലുളള റിപ്പോർട്ടുകളാണ് വരുന്നത്.
മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’. 100 കോടി രൂപയാണ് ബീസ്റ്റിലെ വിജയ്യുടെ പ്രതിഫലം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘മാസ്റ്ററി’ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ ഈ തുക സ്ഥിരീകരിച്ചില്ലെങ്കിലും പ്രതിഫലം വന്‍ തുകയായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു.
അതേസമയം ബീസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായി. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്.

