രാജ്യത്തെയും ദേശീയ ഗാനത്തെയും അപമാനിച്ചുവെന്ന വിവാദ കുരുക്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് വിരാട് കോഹ്ലി.മത്സരം ആരംഭിക്കുന്നതിനു മുൻപ് മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോൾ കോലി ച്യൂയിങ്ഗം ചവച്ചുകൊണ്ട് നിന്നതാണ് വിവാദമായത്. ക്യാപ്റ്റൻ കെ.എൽ. രാഹുലും ജസ്പ്രീത് ബുമ്രയും ഉൾപ്പെടെയുള്ള സഹതാരങ്ങൾ ദേശീയ ഗാനത്തിനൊത്ത് ചുണ്ടുചലിപ്പിക്കുമ്പോഴാണ് കോലി ച്യൂയിങ്ഗം ചവച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിന്റെ വിഡിയോയിൽ കോലി ച്യൂയിങ്ഗം ചവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഒട്ടേറെപ്പേരാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
Virat Kohli busy chewing something while National Anthem is playing. Ambassador of the nation.@BCCI pic.twitter.com/FiOA9roEkv
— Vaayumaindan (@bystanderever) January 23, 2022

