Kerala News

കരിപ്പൂരിൽ നാടകീയ സ്വര്‍ണവേട്ട;കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പോലീസ് പിടികൂടി സ്വർണം കവര്‍ച്ച ചെയ്യാനെത്തിയ കൊടുവള്ളി സംഘവും കസ്റ്റഡിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടിയിലായി. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് തിരൂര്‍ സ്വദേശിയായ ഷക്കീബ് സ്വര്‍ണം കടത്തിയത്.
ഷക്കീബിനേയും കള്ളക്കടത്ത് സ്വര്‍ണം തട്ടിക്കൊണ്ട് പോകാന്‍ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനം ഇറങ്ങി പുറത്തു വന്ന് കാര്‍ പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോള്‍, കടത്തിക്കൊണ്ടു വന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിനായി ആറംഗ കൊടുവള്ളി സംഘം എത്തി. അവരും യാത്രക്കാരനും തമ്മിലുള്ള പിടിവലി കണ്ടാണ് എയ്ഡ്‌പോസ്റ്റിലെ പൊലീസുകാര്‍ ഇടപെട്ടത്. തുടര്‍ന്നാണ് ഇവരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. ഇതിനിടെ നാല് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പിടിയിലായ മൂന്ന് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊടുവള്ളി സംഘത്തില്‍പ്പെട്ട റഫീഖ്, നിസാര്‍ എന്നീ രണ്ടുപേരെയും പൊലീസ് പിടികൂടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!