National News

കൊവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രം വാക്സീൻ സ്വീകരിക്കുക കരുതല്‍ ഡോസിനും ബാധകം വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീൻ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊവിഡ് വാക്സീൻ നൽകിയത്. സംസ്ഥാനങ്ങളിൽ വാക്സീൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം.വാക്സീൻ ഇടവേള മൂന്നുമാസവും കരുതൽ േഡാസിന് 9 മാസവും എന്ന രിതീയിലായിരുന്നു കേന്ദ്രസർക്കാർ നേരത്തേ മാർഗനിർദേശം പുറത്തിറക്കിയിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!