ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം.കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയെന്ന് ഒറ്റവരിയിലായിരുന്നു കോടതി വിധി. നീതി ലഭിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോയുടെ നിരപരാധിത്വത്തിൽ നാളിതുവരെ വിശ്വസിച്ചവർക്കും അദ്ദേഹത്തിനു വേണ്ട നിയമസഹായം ചെയ്തുകൊടുത്തവർക്കും നന്ദി അറിയിക്കുന്നതായി ജലന്ധർ രൂപത വ്യക്തമാക്കി.കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്.കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. ഒറ്റവരിയിലായിരുന്നു വിധിപ്രസ്താവം നടത്തിയത്.
ബിഷപ്പിനെ വെറുതെ വിട്ടുവെന്ന വിധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ എതിരേറ്റത്. ബിഷപ്പ് ഫ്രാങ്കോയെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കോടതി വളപ്പില്‍ മധുരവിതരണവും നടത്തി.

