National News

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന് ഡിസിജിഐയുടെ പരീക്ഷണാനുമതി

ഭാരത് ബയോടെകിന്റെ നേസൽ വാക്‌സിന്ഡിസിജിഐയുടെ വിദഗ്ധ സമിതി പരീക്ഷണാനുമതി നൽകി. കോവാക്‌സിനും, കോവിഷീൽഡും സ്വീകരിച്ചവർക്ക് നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

നേസൽ വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം പൂർണ ആരോഗ്യമുള്ള 5000 പേരിലാണ് നടത്തുക. ഇതിൽ പകുതി പേർ കോവാക്‌സിൻ നേരത്തെ ലഭിച്ചവരും, മറ്റു പകുതി കോവിഷീൽഡ് ലഭിച്ചവരുമാകും. രണ്ടാം വാക്‌സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസൽ വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകുക.

നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിൻ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ കോവാക്‌സിനാണ് കുത്തിവയ്ക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!