Entertainment News

പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്; പുഷ്പ 2 വിനെക്കുറിച്ച് അല്ലു അർജുൻ

സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്നും റിലീസ് ആയതിന് ശേഷം തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ച അല്ലു അർജുൻ ചിത്രമാണ് പുഷ്പ . ഡിസംബര്‍ 17ന് മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായി തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായി മാറി.

ഇപ്പോഴിതാ, പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ- ദി റൂള്‍’ പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. ‘

പുഷ്പ 2 പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നത്, ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തും,’ താരം പറയുന്നു.

പുഷ്പ ഇറങ്ങി രണ്ട് ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ 275 കോടിയാണ് കളക്ട് ചെയ്തുവെന്നും ജനുവരി 6നുള്ളില്‍ തന്നെ 325-350 കോടി ചിത്രം നേടുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു.

റിലീസ് ചെയ്ത ആദ്യദിനം തന്നെ ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകർത്തെറിഞ്ഞ് കൊണ്ട് കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു.
ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ചപെർഫോമെൻസ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചു . വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടി നേടി.

പുഷ്പ ദ റൈസ് എന്നായിരുന്നു രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് . രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത് . സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!