Sports

ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം

ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 100 റണ്‍സിന് അവസാനിച്ചു.

കൃത്യതയോടും വേഗതയോടും കൂടി തീ തുപ്പുന്ന പന്തുകൾ വർഷിച്ച ഇഷാന്ത് ശർമയും ബുമ്രയുടെയുടെയും കൈകളിൽ ഇന്ത്യൻ ബോളിങ് നിര സുരക്ഷിതമായിരുന്നു വിൻഡീസിനെ സമ്മർദ്ദത്തിലാഴ്ത്താനും നിലം പരിശാക്കാനും നിഷ്പ്രയാസം സാധിച്ചു. ഉപനായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് നിരയിൽ കൂടി തിളങ്ങിയപ്പോൾ വമ്പൻ വിജയം നേടാൻ ടീം ഇന്ത്യക്കായി. 7 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയുടെ രണ്ടാം ഇന്നിംഗ്സ് പ്രകടനം ശ്രദ്ധേയമായി. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍നിന്നു കരകയറാന്‍ വിന്‍ഡീസിനു കഴിഞ്ഞില്ല.

ഇതിനിടെ ഷര്‍മാര്‍ ബ്രൂക്‌സ് (2), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശര്‍മയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോള്‍ വിന്‍ഡീസ് തീര്‍ന്നു. 38 റണ്‍സെടുത്ത കെമര്‍ റോഷാണ് അവരുടെ ടോപ് സ്‌കോറര്‍.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ നഷ്ടമായ സെഞ്ച്വറി രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ രഹാനെയാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!