ഉത്തര്‍ പ്രദേശില്‍ ഹൈടെക്ക് കോപ്പിയടി.വിഗ്ഗിനിടയിൽ വയർലെസ് ഇയർഫോൺ ഘടിപ്പിച്ച് പരീക്ഷ എഴുതാൻ ശ്രമിച്ചയാളെ പിടികൂടി. യു പി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷാര്‍ത്ഥിയാണ് ഈ രീതിയിൽ കോപ്പിയടിക്കാനെത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ ശ്രമം പാളിയത്.തലയില്‍ വെച്ച വിഗ്ഗിനടിയില്‍ സിമ്മും വയറുകളും ഘടിപ്പിച്ച്, ചെവിക്കുള്ളില്‍ പുറത്തു കാണാത്ത രീതിയില്‍ ഇയര്‍ഫോണുകളും ധരിച്ചാണ് യുവാവ് പരീക്ഷയ്‌ക്കെത്തിയത്. ഇയാളുടെ വിഗ്ഗില്‍ നിന്നും ഇയര്‍ ഫോണ്‍, സിം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേക്കെടുക്കുന്ന വീഡിയോയും ഇതിനോടകം പ്രചരിച്ചുകഴിഞ്ഞു.
നാഗാലന്‍ഡ് ഡിജിപി രൂപിന്‍ ശര്‍മ്മയാണ് ഇയാളെ പിടികൂടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇയാളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിന്ദനം അറിയിച്ചുകൊണ്ടാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചത്.
#UttarPradesh mein Sub-Inspector
— Rupin Sharma IPS (@rupin1992) December 21, 2021
की EXAM mein #CHEATING #nakal के शानदार जुगाड़ ☺️☺️😊😊😊@ipsvijrk @ipskabra @arunbothra@renukamishra67@Uppolice well done pic.twitter.com/t8BbW8gBry

