National News

ജനറല്‍ എംഎം നരവനെയെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു

കരസേനാ മേധാവി ജനറല്‍ എംഎം നരവനെയെ മൂന്ന് സേനകളുടെയും ഏകോപന ചുമതലയുള്ള ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു.സംയുക്ത സേനാ മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.നരവനെ ഇന്ന് തന്നെ ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍.

നേരത്തെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ജനറല്‍ ബിപിന്‍ റാവത്ത് ആയിരുന്നു. അതിനുശേഷമാണ് സംയുക്ത സൈനിക മേധാവി പദവി വരുന്നത്.

ജനറല്‍ നരവനെ 1980 ലാണ് ഇന്ത്യന്‍ ആര്‍മിയിലേക്ക് കടന്ന് വന്നത്. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി 2019 ഡിസംബര്‍ 31ന് നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തു. കരസേന മേധാവി പദവിയിലെത്തുന്നതിന് മുന്‍പ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്
2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായുള്ള കാലാവധി. . സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെടുന്ന സിഡിഎസ് പ്രവര്‍ത്തിക്കണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!