Entertainment News

നോറക്കും ജാക്വിലിനും സുകേഷ് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനങ്ങൾ; ഐ ഫോണും, കാറും, 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ചയും, 1.5 ലക്ഷം ഡോളറിന്റെ വായ്പയും; ഇഡി കുറ്റപത്രം

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടികളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും കോടികളുടെ സമ്മാനം കൊടുത്തതായി ഇഡിയുടെ വെളിപ്പെടുത്തല്‍.ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചതായും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഐഫോണ്‍ മുതല്‍ ബിഎംഡബ്ലിയു കാര്‍ വരെ കോടികള്‍ വിലമതിക്കുന്ന ഉപഹാരങ്ങളാണ് ഇവർക്ക് സമ്മാനിച്ചത്.
തനിക്ക് ബിഎംഡബ്ലിയു സെഡാന്‍ കാറാണ് സുകേഷ് സമ്മാനിച്ചതെന്ന് നോറ ഫത്തേഹി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടാതെ സുകേഷിന്റെ ഭാര്യ ലീനമരിയ പോള്‍ സ്‌നേഹസമ്മാനമായി ഗുച്ചി ബാഗും ഐഫോണും നല്‍കിയതായും താരം വെളിപ്പെടുത്തി.

സുകേഷ് 1.5 ലക്ഷം ഡോളര്‍ വായ്പ നല്‍കിയതായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 52 ലക്ഷം വിലയുള്ള കുതിര, 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ച, നിരവധി രത്‌നക്കല്ലുകള്‍ പതിച്ച കമ്മലുകള്‍, ഹെര്‍മസ് ബ്രേസ്‌ലെറ്റ് എന്നിവ സമ്മാനമായി കിട്ടിയതായി ജാക്വിലിന്‍ പറഞ്ഞു. മിനി കൂപ്പര്‍ കാര്‍ സമ്മാനിച്ചെങ്കിലും നടി പിന്നീട് അത് തിരികെ നല്‍കിയിരുന്നുവെന്നും ജാക്വിലിൻ പറഞ്ഞു. അതേസമയം നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി ഇയാൾ പരിചയപ്പെട്ടത് വന്‍ കബളിപ്പിക്കലിലൂടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസില്‍ നിന്ന് എന്ന വ്യാജേന വിളിച്ചാണ് സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിനുമായി സൗഹൃദം സ്ഥാപിക്കുന്നത്. ചെന്നൈയില്‍ ഒരു ചാരിറ്റി പരിപാടിക്കിടെ ഭാര്യ ലീനമരിയ പോള്‍ വഴിയാണ് നടി നോറ ഫത്തേഹിയുമായി സുകേഷ് ബന്ധം സ്ഥാപിച്ചതെന്നും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ ഇഡി രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

സുകേഷ് ചന്ദ്രശേഖര്‍, ഭാര്യ ലീന മരിയ പോള്‍ മറ്റ് ആറുപേര്‍ എന്നിവര്‍ക്കെതിരെ ഇഡി ഈ മാസം ആദ്യമാണ് ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ സുകേഷും ലീനയും വഞ്ചിച്ചെന്നാണ് ആരോപണം. സുകേഷ് തന്റെ കയ്യില്‍നിന്ന് 200 കോടി രൂപ തട്ടിച്ചെന്നു കാണിച്ച് അദിതി സിങ് നല്‍കിയ പരാതിയിലാണ്, ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗം സുകേഷിനെയും ഭാര്യ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്യുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!