ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ വൻ ഭൂചലനം. ഫ്ലോറസ് സീ പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

