National News

തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭർത്താവ് ബ്ലൗസ് തയ്ച്ചു നൽകിയില്ല; മുപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്തു

സാരി ബ്ലൗസ് ഇഷ്ടാനുസരണം തയ്ച്ച് നൽകാത്തതിനെ തുടർന്ന് യുവതി ജീവനൊടുക്കി.തയ്യൽക്കാരനായ ഭർത്താവ് തനിക്ക് ഇഷ്ട്ടപെട്ട രീതിയിൽ തയ്ച്ചു നല്കാത്തതിനെത്തുടർന്ന് മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഹൈദരാബാദിലെ ആംബർപേട്ടിലാണ് സംഭവം. ഗോൽനാക തിരുമല നഗറിൽ ഭർത്താവ് ശ്രീനിവാസിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് വിജയലക്ഷ്മി താമസിച്ചിരുന്നത്.വീടുകൾ തോറും കയറിയിറങ്ങി സാരിയും ബ്ലൗസും വിറ്റും വീട്ടിൽ വസ്ത്രങ്ങൾ തയ്ച്ചു നൽകിയുമാണ് ശ്രീനിവാസ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് ബ്ലൗസ് തുന്നിയെങ്കിലും അത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്.

രണ്ടാമത്​ ബ്ലൗസ്​ തയ്​ച്ചു നല്‍കാന്‍ ആവശ്യപ്പെ​ട്ടുവെങ്കിലും ശ്രീനിവാസ്​ തയ്യാറായില്ല. വൈകിട്ട്​, കുട്ടികള്‍ സ്​കൂളില്‍ നിന്ന്​ തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അകത്തുനിന്ന്​ പൂട്ടിയ നിലയിൽ കാണുകയായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് കുട്ടികള്‍ ശ്രീനിവാസിനെ വിവരം അറിയിച്ചു. ശ്രീനിവാസെത്തി വാതില്‍ പൊളിച്ച്‌​ അകത്തുകടന്നപ്പോള്‍ വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. നേരത്തെയും ഭാര്യ വഴക്കിട്ടാൽ സാധാരണ മുറി പൂട്ടി ഇരിക്കാറുണ്ടായിരുന്നു, അതിനാൽ സംശയം തോന്നിയില്ലെന്നും ഭർത്താവ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്ന് ആംബർപേട്ട് ഇൻസ്പെക്ടർ പി സുധാകർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!