നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത.നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് താരമെത്തിയത്.നാഗാർജുനയുടെ സ്റ്റുഡിയോ സന്ദർശനത്തിൽ നിന്നും നടി അക്കിനേനി കുടുംബവുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയയുടെ പുതിയ കണ്ടെത്തൽ. ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ അവർ എത്തിയെന്ന വാർത്ത വൈറലായതോടെ, സന്ദർശനത്തിന്റെ കാരണം എന്തായിരിക്കാം എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.എന്നാല്‍ പേഴസണല്‍ ആവശ്യത്തിനായല്ല പ്രൊഫഷണള്‍ ആവശ്യത്തിനായാണ് താരം സ്റ്റുഡിയോയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തിന്റെ ഡബ്ബിംഗിനായാണ് താരം സ്റ്റുഡിയോയിലെത്തിയത്.
ഒക്ടോബര്‍ 2നാണ് ഇരുവരും വിവാഹമോചനം നേടുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും പരസ്പരധാരണയോടെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

