കുന്ദമംഗലത്ത് സിപിഐഎമ്മിന് ഇനി പുതിയ നേതൃത്വം. പി ഷൈപുവിനെ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചാത്തമംഗലം കൂഴക്കോട് സ്വദേശിയാണ്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നേതൃനിരയിലേക്ക് കടന്നുവന്ന ഷൈപു ഡിവൈഎഫ്‌ഐ കുന്ദമംഗലം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറിയായിരിക്കെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടിയിലെ യുവ നേതൃത്വവും സൗമ്യ വ്യക്തിത്വത്തിനുടമയും മികച്ച പ്രാസംഗികനുമായ ഇദ്ദേഹത്തെ സമ്മേളനത്തില്‍ ഐകകണ്‌ഠേനയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഇ വിനോദ് കുമാര്‍, വി സുന്ദരന്‍, എംകെ മോഹന്‍ദാസ്, ടികെ മുരളീധരന്‍, അബിജേഷ് കെ, വിപി രവീന്ദ്രന്‍, കെ ശ്രീധരന്‍, അനിത പി, ഷാജി പുത്തലത്ത്, വേണു എം, വി അനില്‍കുമാര്‍, പി ഷൈപു, സി ഉഷ, എം പുരുഷോത്തമന്‍, ഓളിക്കല്‍ ഗഫൂര്‍, എംഎം സുധീഷ്‌കുമാര്‍, എസി അജയ്, ഇഎന്‍ പ്രേമനാഥന്‍, കെഎം ഗണേശന്‍, പി പ്രസാദ് കൂളിമാട് എന്നിവരാണ് നിലവിലെ ഏരിയാ കമ്മിറ്റി അംഗങ്ങള്‍:

