Kerala News

അറിയിപ്പുകൾ

യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ
ക്ഷണിച്ചു

യുവജന ക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് നെഹ്‌റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, കുടുംബക്ഷേമം, ശുചീകരണ പ്രവര്‍ത്തനം, തൊഴില്‍ പരിശീലനം, നൈപുണ്യ പരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം,സാക്ഷരത -വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനം ദേശീയ-അന്തര്‍ദേശീയ ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡിനര്‍ഹമായ സംഘടനയെ തെരഞ്ഞെടുക്കുന്നത്. ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന് 25,000 രൂപയും പ്രശസ്തി പ്രതവും നല്‍കും. 75,000 രൂപയുടെ സംസ്ഥാനതല അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യും. സംസ്ഥാന അവാര്‍ഡ് നേടുന്ന പക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കും. ദേശീയ തലത്തില്‍ 3 ലക്ഷം, ഒരു ലക്ഷം 50,000 രൂപ ക്രമത്തില്‍ മൂന്ന് അവാര്‍ഡുകള്‍ ആണ് ഉള്ളത്. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷ നല്‍കേണ്ടതില്ല. ജില്ലാതല അവാര്‍ഡിന് കോഴിക്കോട് നെഹ്‌റു യുവകേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ പരിപാടികളുടെ റിപ്പോര്‍ട്ട്, ഫോട്ടോ, പത്ര കട്ടിങ്ങുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കുകള്‍ എന്നിവ സഹിതം ഡിസംബര്‍ ഒന്നിനകം ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിന് kozhikodenyk@gmail.com എന്ന ഈമെയിലില്‍ അപേക്ഷിക്കാമെന്ന് ജില്ലാ യൂത്ത് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2371891,9447752234

ഡിഗ്രി സീറ്റൊഴിവ്

എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ബി.എ ഇംഗ്ലീഷ്, ബി.എ ഹിന്ദി കോഴ്‌സുകളില്‍ എസ് സി/എസ് ടി, പൊതു വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 19 ന് വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയിലുളള കസ്റ്റംസ് റോഡിലെ തുറമുഖ ഗോഡൗണിന്റെ കിഴക്കേ അറ്റത്തുളള മുറി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നവംബര്‍ 22 ന് ഉച്ച 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസറുടെ ബേപ്പൂരിലുളള ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2414863, 2767709.

ടെണ്ടര്‍ ക്ഷണിച്ചു

എസ്.സി.കോര്‍പ്പസ് ഫണ്ട്- 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 25 വൈകീട്ട് അഞ്ച് മണി. ഇ-ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ e-tenderskerala.gov.in സന്ദര്‍ശിച്ചാല്‍ ലഭ്യമാണ്.

ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 22 ന് നടത്തും. സമയം രാവിലെ പത്തുമണി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ.ഐ.സി.ടി.ഇ, കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in എന്ന വെബ് സൈറ്റ്
സന്ദര്‍ശിക്കുക

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജാഗ്രതാ സമിതി പദ്ധതി പ്രകാരം ജാഗ്രതാ സമിതി ബുക്ക് ലെറ്റ് തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18 രാവിലെ 11 മണി വരെ. ഫോണ്‍ – 0495-2370750, 9188969212.

കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിൽ എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 27 വരെ നൽകാം. അപേക്ഷകൾ നേരിട്ടും തപാലിലും നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ
കേരള ഷോപ്‌സ് ആന്റ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൃശ്ശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ തൊഴിൽ വകുപ്പിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനോ, സംസ്ഥാന സർവീസിലെ തത്തുല്യ പദവി വഹിക്കുന്നവരോ ആയിരിക്കണം. ശമ്പള സ്‌കെയിൽ 51,400 – 1,10,300.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി 82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം – 695 035 എന്ന വിലാസത്തിൽ 30 നകം അപേക്ഷ നൽകണം.

സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്
സായുധ സേനയുടെ കീഴിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർഫോഴ്‌സ് അക്കാഡമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് തുടങ്ങിയ പരിശീലന അക്കാഡമികളിൽ 19/09/2019 നോ അതിനു ശേഷമോ പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സകൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.
dswkeralab6@gmail.com ലേക്ക് അർഹതയുള്ളവർ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണം. നമ്പർ, റാങ്ക്, പേര്, അക്കാഡമിയുടെ പേര്, കമ്മീഷൻ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, കേരളത്തിൽ താമസിക്കുന്ന സ്ഥലത്തെ വിലാസം, ഓഫീസ് വിലാസം, കമ്മീഷൻ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകർപ്പ് തുടങ്ങിയവ സഹിതം രജിസ്റ്റർ ചെയ്യണം.

ഭിന്നശേഷി ദിനാഘോഷം: കലാപരിപാടികൾ റെക്കോഡ് ചെയ്ത് നൽകണം
ഭിന്നശേഷി ദിനാഘോഷം ഓൺലൈനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കലാപരിപാടികൾ റെക്കോഡ് ചെയ്ത് 25ന് രാത്രി 11.50നകം നൽകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. pwddaytvm@gmail.com ലേക്കാണ് അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഭിന്നശേഷി സംഘടനകൾ, സഹജീവനം വോളണ്ടിയർമാർ, എൽ.എൽ.സി എന്നിവരുടെ യോഗം 19ന് ഉച്ചയ്ക്ക് 2.30ന് ഓൺലൈനിൽ ചേരും. കൂടുതൽ വിവരങ്ങൾക്ക്: 0471-2343241, മീറ്റിങ് ഐ.ഡി: 5504533782. പാസ് കോഡ് 70124.
പി.എൻ.എക്സ്. 4524/2021

ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം. 12 ഒഴിവുണ്ട്.
പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെന്റ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ/ ജൂനിയർ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ. പ്രതിമാസ വേതനം 19,710 രൂപ. അപേക്ഷ 22ന് വൈകിട്ട് 5നകം നൽകണം.

താത്ക്കാലിക ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: 0472 2812686.

താത്ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം

പേരാമ്പ്ര സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ താത്ക്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളും അവയുടെ പകര്‍പ്പും സഹിതം നവംബര്‍
20 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് . 8075642466.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ എ.ഇ ആന്റ് ഐ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡി.എസ്.പി ലാബിലെ മൂന്ന് കമ്പ്യൂട്ടറുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 30 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടതും കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2021-22 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 10. വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇ- മെയില്‍ : bcddkkd@gmail.com. ഫോണ്‍: 0495 2377786.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!