ഇരിങ്ങാലക്കുടയിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ 14 വയസുള്ള ആകാശാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.
മരണകളി;ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ 14-കാരന് മരിച്ചനിലയില്‍

