Trending

കെ.എസ്.ടി.എ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച രണ്ടാമത്തെ വീട് കുടുംബത്തിന് കൈമാറി

നവകേരള സൃഷ്ടിക്കായി ബദലുകൾ തീർത്ത് മുന്നേറുന്ന കേരള സർക്കാരിന്റെ നയങ്ങൾക്ക് കരുത്തു പകർന്ന് കെ.എസ്.ടി.എ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമ്മിച്ച രണ്ടാമത്തെ വീട് കുടുംബത്തിന് കൈമാറി. റൂറൽ ഉപജില്ലയിലെ മുണ്ടയ്ക്കൽ സ്വദേശികളായ കുട്ടികളുടെ കുടുംബത്തിനാണ് വീട് നൽകിയത്. മുണ്ടക്കൽ ഗവ.എൽ പി സ്ക്കൂളിലെ യും കുന്ദമംഗലം എ.യു.പി.സ്ക്കൂളിലെയും സഹോദരങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾക്ക് വീടിന്റെ താക്കോൽ കൈമാറി കുന്ദമംഗലം MLA അഡ്വ.പി.ടി.എ റഹീം ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി പഠനമുറിയുടെ താക്കോൽ KSTA സംസ്ഥാന എക്സി. അംഗം വി.പി.രാജീവൻ കൈമാറി. മുഖാതിഥിയായ ബാലുശ്ശേരി എം.എൽ.എ അഡ്വ.കെ.എം സച്ചിൻദേവ് കുട്ടിക്കൊരു വീട് ഡിസൈൻ ചെയ്ത റീന (വസതി ആർക്കിടെക് കോഴിക്കോട്) ക്ക് ഉപഹാരം നൽകി. സംഘാടകസമിതി കൺവീനർ ടി.ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം PK പ്രേംനാഥ്, ഏരിയാ സെക്രട്ടറി ഇ.വിനോദ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി മാധവൻ,വാർഡ് മെമ്പർ എ.പി.റീന , കെ.എസ്.ടി.എ സംസ്ഥാന എക്സി. അംഗം PS സ്മിജ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.സതീശൻ, കെ.എൻ. സജീഷ് നാരായൺ, കെ.ഷാജിമ,ജില്ലാ പ്രസിഡണ്ട് എൻ.സന്തോഷ് കുമാർ , ജില്ലാ ട്രഷറർ എം.ഷീജ, വി.ഷാജി, എൻ. അജയകുമാർ , കെ.ശ്രീജ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയയർമാൻ എം.എം. പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി. മധു സ്വാഗതവും ഉപജില്ല സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു. കെ എൻ സജീഷ് നാരായൺ രചനയും സുനിൽതിരുവങ്ങൂർ സംഗീതവും നിർവ്വഹിച്ച കുട്ടിക്കൊരു വീട് ശീർഷക ഗാനവും ബി.ആർ സി യിലെ സംഗീതാധ്യാപകർ ആലപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!