information News

ജില്ലാ അറിയിപ്പുകൾ

പാവയില്‍ ചീര്‍പ്പ് ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

തലക്കളത്തൂര്‍ പാവയില്‍ ചീര്‍പ്പ് ഭാഗത്തേക്ക് ബസ് അനുവദിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കോഴിക്കോടിന്റെ പൈതൃകം വിളിച്ചോതുന്നതുമായ ഫറോക്ക് പാലം അറ്റകുറ്റപണി നടത്തി നിലനിര്‍ത്തണം. മീഞ്ചന്ത ബൈപ്പാസിന്റെ അറ്റകുറ്റപണി അടിയന്തിരമായി പൂര്‍ത്തിയാക്കണം. ഗോതീശ്വരം മാറാട് ബീച്ച് കടല്‍ ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കണം. മാനാഞ്ചിറക്ക് ചുറ്റുമുളള മൂന്ന് വലിയ ഹബ്ബുകള്‍ പണി പൂര്‍ത്തീകരിക്കണം. കോതി പാലത്തിന്റെ അടിയിലുള്ള ചെളി നീക്കം ചെയ്ത് വൃത്തിയാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പുഴയിലെ പൂഴി വാരി തടസ്സങ്ങള്‍ നീക്കം ചെയ്യുകയും
ബീച്ചിലെ മുഹമ്മദ് റാഫി റോഡ് പണി പൂര്‍ത്തീകരിക്കുകയും ചെയ്യണം. എല്ലാവര്‍ക്കും പൈപ്പ് കണക്ഷന്‍ ലഭ്യമാക്കണം. തലക്കളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റ സ്ഥല പരിധി കൂട്ടുന്നതിനും കോവിഡ് പോരാളികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതിനും യോഗം ആവശ്യപ്പെട്ടു.

തഹസില്‍ദാര്‍ ഗോകുല്‍ദാസ്, കെ.പി.കൃഷണന്‍കുട്ടി, അമര്‍നാഥ് , മുഹമ്മദ്, ഇയ്യക്കുന്നത്ത് നാരായണന്‍, ബീരാന്‍കുട്ടി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളും സംബന്ധിച്ചു.

അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്

അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധന രീതികള്‍ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുളള
പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്. നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ.ലബീബ്, ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ്് എ.കെ.അനീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യോളി – വടകര ഭാഗത്ത് രാത്രി പട്രോളിംഗ് നടത്തുകയും ആവിക്കല്‍ ബീച്ചില്‍ കൃത്രിമ പാര് സൃഷ്ടിച്ചുകൊണ്ടുള്ള നിയമവിരുദ്ധ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന മൂന്ന് ഫൈബര്‍ വള്ളങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു വള്ളവും ഇതില്‍ ഉള്‍പ്പെടും. വള്ളങ്ങളില്‍ മണല്‍ നിറച്ച ചാക്കുകള്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, തെങ്ങിന്‍ കുലച്ചിലുകള്‍ എന്നിവ കണ്ടെത്തി. പട്രോളിംഗ് ടീമില്‍ ഫിഷറി ഗാര്‍ഡുമാര…

കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചു വാങ്ങണം

കോഴിക്കോട് ഗവ. ലോ കോളേജില്‍ 2013-14, 2014-15 അക്കാദമിക് വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടിയവരും കോഴ്സ് പൂര്‍ത്തിയാക്കിയവരും ഇതുവരെയും കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചുവാങ്ങാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10നകം കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നിശ്ചിത തീയതിക്കകം തിരിച്ചു വാങ്ങാത്ത കോഷന്‍ ഡെപ്പോസിറ്റ് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കും. ഫോണ്‍ : 0495 2730680.

സൈക്യാട്രിക് സോഷ്യല്‍വര്‍ക്കര്‍ ഇന്റര്‍വ്യൂ 25 ന്

കോഴിക്കോട് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ മായനാടുള്ള സ്ത്രീകളുടെ ഗവ.ആശാഭവന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലെ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്ടില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്കറുടെ ഒഴിവിലേക്ക് നവംബര്‍ 25 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. ഹോണറേറിയം പ്രതിമാസം 10000രൂപ. വിദ്യാഭ്യാസ യോഗ്യത എംഎസ്ഡബ്ല്യൂ, സൈക്യാട്രിയില്‍ സ്പെഷ്യലൈസേഷന്‍, 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 39 വസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം രാവിലെ 10.30 ന് ഗവ.ആശാഭവനില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ജില്ലാതല വിജിലന്‍സ് സമിതി യോഗം 15ന്

പൊതുവിതരണ സമ്പ്രദായം സുതാര്യവും പരാതിരഹിതവുമാക്കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സമിതിയുടെ യോഗം നവംബര്‍ 15ന് രാവിലെ 10.30ന് ഗൂഗിള്‍ മീറ്റ് വഴി നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മീറ്റിങ് ഐഡി- https://meet.google.com/smx-gmcr-iom. കോഡ് smx-gmcr-iom.

: കോവിഡ് നിയമലംഘനം:58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലില്‍ ഏഴ് കേസുകളും നഗര പരിധിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് റൂറലില്‍ 25 കേസുകളും നഗര പരിധിയില്‍ 25 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ലയില്‍ ഉപ തെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ ഏഴിന്. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷന്‍, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് കൂമ്പാറ, ഉണ്ണികുളം പഞ്ചായത്ത് വാര്‍ഡ് 15 വള്ളിയോത്ത് എന്നിവിടങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും വോട്ടെടുപ്പ്. നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന 20 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 22 ആണ്. ഡിസംബര്‍ എട്ടിന് രാവിലെ 10 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. സുഗമമായ വോട്ടെടുപ്പ് നടത്തിപ്പിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ കെ. ഹിമ അറിയിച്ചു.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് – സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്

മെഹ്ഫില്‍ ഓര്‍ക്കസ്ട്ര ഗുലാബ് ആന്റ് ടീം നയിക്കുന്ന ഗസല്‍ സന്ധ്യ അരങ്ങേറും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 13 ) വൈകിട്ട് ആറ് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. ബേപ്പൂര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉദ്ഘാടനത്തിന് ശേഷം മെഹ്ഫില്‍ ഓര്‍ക്കസ്ട്ര ഗുലാബ് ആന്റ് ടീം നയിക്കുന്ന ഗസല്‍ സന്ധ്യ ഉണ്ടായിരിക്കും.

വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജല മേളകള്‍ക്ക് ഡിസംബര്‍ 26 മുതല്‍ 31 വരെ ബേപ്പൂര്‍ മറീന വേദിയാകും. ഫെസ്റ്റിന്റെ ഭാഗമായി ജല കായിക ഇനങ്ങള്‍ കൂടാതെ എല്ലാ ദിവസവും വൈകീട്ട് സംഗീത നിശ, മലബാര്‍ രുചി വൈവിധ്യങ്ങളോടു കൂടിയ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനങ്ങള്‍, കലാ പ്രകടനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ് തുടങ്ങിവയും ഒരുക്കും. ഫെസ്റ്റിന് മുന്നോടിയായി എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരങ്ങളില്‍ വിവിധ പരിപാടികള്‍ ഉണ്ടാകും.

സായുധസേനാ പതാകദിനം സമുചിതമായി ആചരിക്കും

സായുധസേനാ പതാകദിനം സമുചിതമായി ആചരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ സ്‌കൂളുകളില്‍ ദിനാചരണത്തിന് ഒരാഴ്ച മുമ്പേ
പിടിഎയുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിനോടു ചേര്‍ന്ന ഹാളിലാണ് ഇത്തവണ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സായുധസേന പതാക വില്‍പ്പന മികച്ച രീതിയില്‍ നടപ്പാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. പ്രത്യേക അക്കൗണ്ടില്‍ തുക സ്വരൂപിക്കുകയും കൃത്യ സമയത്ത് കൈമാറുകയും ചെയ്യണം. വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ നടത്തി ദിനാചരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!