കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണം ,അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍നിന്ന് 2.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പാന്റ്സിലെ രഹസ്യ അറകളില്‍ തുന്നിപിടിപ്പിച്ചനിലയിലാണ് ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍നിന്ന് 355 ഗ്രാം സ്വര്‍ണവും പിടികൂടി.പിടിയിലായ ഇവര്‍ വിവിധ വിമാനത്തില്‍ വന്നവരാണ്. ഒരേ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂരില്‍ നിന്ന് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട;അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും പാന്റ്സില്‍ തുന്നിപിടിപ്പിച്ചും കടത്ത് മൂന്ന് യാത്രികര്‍ പിടിയില്‍

