ചക്രസ്തംഭന സമരത്തില്‍ കുടുങ്ങി ഉദ്ഘാടകനും ഇന്ധന നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ കോഴിക്കോട് ആഹ്വനം ചെയ്ത പരിപാടിക്ക് കെ. മുരളീധരനായിരുന്നു ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ വാഹനവും സമരത്തില്‍ കുടങ്ങിയതോടെയാണ് സമയത്ത് എത്താനാകാതിരുന്നത്.
മാനാഞ്ചിറയില്‍ 11 മണിക്കുതന്നെ പരിപാടി തുടങ്ങിയിരുന്നെങ്കിലും കെ. മുരളീധരന് എത്തിയത് പരിപാടി കഴിഞ്ഞ് 11.25 ന് ആണ്. അപ്പോഴേക്കും സമരപരിപാടി കഴിഞ്ഞ് വാഹനം ഒരു വശത്ത് കൂടി കടത്തിവിടാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍, താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടതാണെന്നും കെ. മുരളീധരന് ചൂണ്ടിക്കാട്ടി.

