കാണാതായ സൈക്കിൾ കണ്ടെടുത്ത് ജനമൈത്രി പോലീസ്.കുന്ദമംഗലം കാരന്തൂർ മർകസ് ഗേൾസ് സ്കൂൾ പരിസരത്ത് നിന്നും വെളൂർ അയോദ്ധ്യ നഗർ പരിസരത്ത് നിന്നും കാണാതായ സൈക്കിളാണ് കുന്ദമംഗലം ജനമൈത്രി പോലീസ് കണ്ടെത്തിയത് മൂന്ന് നാല് ദിവസം മുൻപ് മോഷണം പോയ സൈക്കിളിനെ കുറിച്ച് ഉടമസ്ഥരായ കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത് തുടർന്ന് മർകസ് സ്കൂൾ പരിസരത്ത് നിന്നും കാണാതായ സൈക്കിൾ പത്താംമൈലിൽ നിന്നും കണ്ടെടുത്തു 200 രൂപയ്ക്ക് വിറ്റതാണെന്നാണ് സൈക്കിൾ കൈവശം വെച്ചയാൾ അറിയിച്ചത് മൂന്ന് സൈക്കിളുകളാണ് കാണാതായിരുന്നത് .മോഷണം പോയ എല്ലാ സൈക്കിളും ജനമൈത്രി പോലീസ് കണ്ടെടുത്തു
കാണാതായ സൈക്കിളുകൾ കണ്ടെടുത്ത് ജനമൈത്രി പോലീസ്

