Kerala News

ഇന്ധനവില വര്‍ധനവില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധം; 15 നേതാക്കള്‍ക്കെതിരെ കേസ്; മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വൈറ്റില കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തില്‍ പങ്കെടുത്ത കൊടിക്കുന്നില്‍ സുരേഷ്, ടോണി ചമ്മിണി എന്നിവരടക്കം 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനി ഒന്നാം പ്രത്യകിയും ഒന്നാം പ്രതി വിജെ പൗലോസിനെ രണ്ടാം പ്രതിയാക്കിയും കൊടിക്കുന്നില്‍ സുരേഷിനെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ജോഷി പള്ളം, എന്‍ വേണുഗോപാല്‍ തുടങ്ങിയ 15 നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്

അന്യായമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, അനുമതിയില്ലാതെ റോഡ് ഉപരോധിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അതേസമയം നടന്‍ ജോജു അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പരാതിയില്‍ ജോജുവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.

ആക്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ ഇന്നലെ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!