Local News

കരുതലിൻ്റെ പാഠങ്ങൾ പകർന്ന് ആരാമ്പ്രം ഗവ.സ്കൂളിൽ പ്രവേശനോൽസവം വർണ്ണാഭമായി

കരുതലിൻ്റെയും ജാഗ്രതയുടെയും പാഠങ്ങൾക്കൊപ്പം ആരാമ്പ്രം ഗവ:യു .പി സ്കൂളിൽ ഇന്ന് വിദ്യാലയ പ്രവേശനോത്സവം വർണ്ണാഭമായി. രണ്ട് വർഷത്തോളംവീടകങ്ങളിൽ വിദ്യ നുകർന്നും കളിക്കൂട്ടുകാരിൽനിന്ന് അകന്നും കഴിഞ്ഞ കുരുന്നുകൾ പുത്തനുടുപ്പും പുതുമണം മാറാത്ത പുസ്തകങ്ങളും ബാഗും വർണ്ണക്കുടകളുമായി കേരള പിറവി ദിനത്തിൽ അക്ഷരമുറ്റത്തെത്തിയപ്പോൾ നാട് ആവേശത്തോടെയാണ് അവരെ വരവേറ്റത്.സ്കൂൾ കവാടത്തിൽ തെർമൽ സ്‌കാനറുകളും സാനിറ്റൈസറുകളുമായി അധ്യാപകർ അണിനിരന്നപ്പോൾ വിസ്മയവും ആകാംക്ഷയും കുരുന്നുകളുടെ മുഖങ്ങളിൽ നിഴലിച്ചു .ഊഷ്മാവ് പരിശോധനക്കും കൈ കഴുകലിനും ശേഷം വിദ്യാർത്ഥികളെ അതത് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് ആനയിച്ചു.വർണ്ണച്ഛായം പൂശി വർണ്ണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ക്ലാസ് മുറിയിലേക്ക് കാലെടുത്ത് വെച്ചപ്പോൾ കൂട്ടുകാർ ആവേശത്തിൻ്റെ കൊടുമുടിയിലെത്തി.മധുരം നുകർന്ന് പാട്ടും കഥയും കളി ചിരിയുമായി അധ്യാപകരോടൊപ്പം അവർ ആദ്യദിനം ബഹുകേമമാക്കി.

മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് , പഞ്ചായത്ത് അംഗങ്ങളായ പുറ്റാൾമുഹമ്മദ് ,സോഷ്മ സുർജിത്ത് ,ഷക്കീല ബഷീർ ,ഫെബിന അസിസ് ,പി.ടി.എ പ്രസിഡണ്ട് സി.മുഹമ്മദ് ആരാമ്പ്രം എന്നിവർ പുഷ്പങ്ങൾ നൽകി നവാഗതരെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.കെ ഹരിദാസൻ ,പി.ടി.എ വൈസ് പ്രസിഡണ്ട് എം.എ. സിദ്ധീഖ് ,എസ്.എം.സി ചെയർമാൻ എം.കെ.ഷമീർ, ഹെൽത്ത് ഇൻസ്പക്ടർ കെ.പി.സജിത്ത് ബാബു , സീനിയർ അസിസ്റ്റൻറ് പി.ആബിദ സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ ,എസ്.എസ്.ജി ചെയർമാൻ അൻവർ ചക്കാലക്കൽ ,എം .പി .ടി .എ ചെയർപേഴ്സൺ സജ്ന എരേക്കൽ ,എസ്.ആർ.ജി ചെയർപേഴ്സൺ കെ.ജി.ഷീജ, ,പി .ജയപ്രകാശ്, എ.പി.ബഷീർ മുസ്തഫ തറേ ങ്ങൽ ,ടി.എം.ഷാഫി പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!