Kerala News

ജോജുവിനെ ഗുണ്ടയെന്ന് വിളിച്ചത് കലാകാരന്മാരോടുള്ള അവഹേളനം; ബി ഉണ്ണികൃഷ്ണൻ

കെ സുധാകരൻ ജോജു ജോർജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതിൽ പ്രതിഷേധവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത് .കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടത്തിയത് കലാകാരനോടുള്ള അവഹേളനമാണ് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു . പ്രതിഷേധക്കാരോട് മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്നനായിരുന്നു കെ സുധാകരന്റെ പരാമർശം.

മഹിളാ കോൺഗ്രസ് പ്രവർത്തകരോട് തട്ടിക്കയറി. കാണിച്ചുകൂട്ടിയ അക്രമങ്ങൾ ഖേദകരമാണെന്നുംമാന്യതയുടെ അതിര് വരമ്പുകൾ ലംഘിച്ച ജോജു ജോർജിനെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരൻ പറഞ്ഞു. സമരം പെട്ടന്ന് തീരുമാനിച്ചതല്ല. പൊലീസ് ഇക്കര്യത്തിൽ വേണ്ട വിധത്തിൽ ഇടപെടാൻ തയാറായില്ല. ഇന്ധനവില വർധവിനെതിരായ സമരത്തോട് സാധാരണക്കാരെല്ലാം സഹകരിച്ചു. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജും രംഗത്തെത്തി. ഇതേ തുടർന്ന് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!