പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പിവി അൻവർ എംഎൽഎയുടെ ആരോപണം നിയമസഭാ രേഖയിൽ നിന്ന് നീക്കി.സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കര്‍ അറിയിച്ചു. അൻവറിന്റെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് നൽകിയ മറുപടിയും സഭാ രേഖകളിൽ ഉണ്ടാവില്ല.
ഇന്നലെ അൻവറിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. സഭയിൽ വരാത്തത് ചൂണ്ടിക്കാട്ടിയതിന് തന്റെ മരിച്ചു പോയ പിതാവിനെ വരെ അൻവർ അധിക്ഷേപിച്ചെന്ന് വിഡി സതീശൻ സഭയിൽ പറഞ്ഞു. ഫേസ്ബുക്കില്‍ തന്നെ അപമാനിക്കുന്ന പോസ്റ്റിട്ടു. സഭയില്‍ അംഗം വന്നിട്ടില്ലെന്ന് പറഞ്ഞതിനാണ് ഇങ്ങനെ ആരോപണം ഉന്നയിച്ചതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

